NEWSPravasi

റാസല്‍ഖൈമ – കോഴിക്കോട് സെക്ടറിൽ സര്‍വീസുമായി എയര്‍ അറേബ്യ

കോഴിക്കോട്: റാസല്‍ഖൈമ – കോഴിക്കോട് സര്‍വീസ് ആരംഭിച്ച്‌ യുഎഇയുടെ ബജറ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യ. ആഴ്ചയിൽ മൂന്നു ദിവസമാണ്  സര്‍വീസ്.

ബുധൻ, വെള്ളി ദിവസങ്ങളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യൻ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും.

ഈ ദിവസങ്ങളില്‍ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും. ഞായറാഴ്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട്ടെത്തും.

Signature-ad

വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകുന്നേരം 4.50ന് പുറപ്പെടുന്ന വിമാനം 7.25ന് റാസല്‍ഖൈമയിലെത്തും.

അതേസമയം  കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടെ അഞ്ച് ഇന്ത്യൻ നഗരങ്ങളെ ഉള്‍പ്പെടുത്തി റൂട്ടുകള്‍ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഒമാനിലെ ബജറ്റ് വിമാനക്കമ്ബനിയായ സലാം എയറും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോഴിക്കോട്, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ അഞ്ച് നഗരങ്ങളിലേക്കാണ് ഒമാന്‍ വിമാന കമ്ബനി സര്‍വ്വീസ് പുനഃരാരംഭിക്കുന്നത്.

ഒമാൻ എയറും തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഞായര്‍, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. സര്‍വീസുകളുടെ എണ്ണം അധികം വൈകാതെ വര്‍ധിപ്പിക്കും. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്ബനിയാണ് ഒമാൻ എയര്‍. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Back to top button
error: