NEWSPravasi

ക്രിസ്മസ് -പുതുവത്സര സീസണ്‍ ;വിമാന ടിക്കറ്റ് നിരക്കുകളും ഉയര്‍ന്നു തുടങ്ങി

കൊച്ചി: ക്രിസ്മസ് -പുതുവത്സര സീസണ്‍ ഇങ്ങെത്തിയതോടെ വിമാന ടിക്കറ്റ് നിരക്കുകളും ഉയര്‍ന്നു തുടങ്ങി.ക്രിസ്മസിന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്ക് അഞ്ചിരട്ടിയായിട്ടുണ്ട്.

ട്രാവല്‍ ഏജൻസികള്‍ കൂട്ടത്തോടെ വിമാനടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതാണ് ഗള്‍ഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കു കാരണമായത്.ഓണം, പെരുന്നാള്‍, ക്രിസ്മസ്, വേനലവധി കാലത്താണ് ഏജൻസികളുടെ ഈ തന്ത്രം.

 ദുബായിലേക്ക് നിലവില്‍ 11,000 രൂപയാണ് കോഴിക്കോട്ടുനിന്നുള്ള നിരക്ക്. ഡിസംബര്‍ അവസാനത്തോടെ ഇത് 27,468 രൂപയായിട്ടുണ്ട്. തിരിച്ച്‌ 7,066 രൂപ മുതലുള്ള ടിക്കറ്റിന് 17,000 മുതല്‍ 90,000 രൂപ വരെയായാണ് ഉയരുന്നത്. അബുദാബിയിലേക്ക് 10,284 രൂപയുള്ളത് 28,647 രൂപയായി ഉയര്‍ന്നുകഴിഞ്ഞു.

Signature-ad

തിരിച്ച്‌ 11,934 രൂപയുള്ളത് 30,638 രൂപ വരെ ഉയരും. ഷാര്‍ജയിലേക്ക് 12,070 രൂപയുള്ളത് 32,159 രൂപയായും തിരിച്ച്‌ 7,859 രൂപയുള്ളത് 46,350 രൂപയായും ഉയര്‍ന്നു. വരുംദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനു മുകളിലെത്തിയാലും അത്ഭുതപ്പെടാനില്ല.

Back to top button
error: