SportsTRENDING

ഇന്ത്യക്ക് ഫുട്ബോൾ ലോകകപ്പ്  വിദൂരമല്ല ;2026 ഫിഫ ലോകകപ്പിൽ ഇന്ത്യയുടെ സാധ്യത ഇങ്ങനെ 

രാജ്യത്തെ ഓരോ ഫുട്ബോൾ ആരാധകന്റെയും ഏറ്റവും വലിയ സ്വപ്‍നങ്ങളിൽ ഒന്നാണ് സ്വന്തം രാജ്യം ലോകകപ്പ് പോലെ ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ പന്ത് തട്ടുക എന്നത്.അതിനയുള്ള ഇന്ത്യക്കാരന്റെ കാത്തിരിപ്പിന് ഇനി ദൂരം  കുറവാണ് എന്നുതന്നെ പറയാം.
മികച്ച ടീമുകൾക്കെതിരെ കളിക്കുമ്പോൾ മികച്ച നിലവാരമുള്ള കളി തന്നെയാണ് കോച്ച് ഇഗോർ സ്റ്റിമാകിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ഫുട്ബോൾ ടീം നടത്തുന്നത്.ഈ വർഷം നേടിയ സാഫ് കപ്പ്, ഇന്റർകോണ്ടിനെന്റൽകപ്പ് തുടങ്ങിയ കിരീടം നേട്ടങ്ങൾ തന്നെ ഇതിനുദാഹരണം.ഫിഫ റാങ്കിംഗിൽ 111-ാം സ്ഥാനത്ത് കിടന്ന ഇന്ത്യ ഇന്ന് 99-ാം സ്ഥാനത്താണുള്ളതും.
2026ലെ  ലോകകപ്പ് എന്ന സ്വപ്നവുമായി ടീം ഇന്ത്യയും അവരുടെ യാത്ര തുടങ്ങിയിരിക്കുകയാണ്.ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിലെ
 ആദ്യ മത്സരത്തിൽ അറബിയൻ കരുത്തരായ കുവൈത്തിനെ അവരുടെ മൈതാനത്ത്‌ തോൽപിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യക്ക് തോൽവി (0–3) നേരിട്ടിരുന്നു.കരുത്തരും ഏഷ്യൻ ചാമ്പ്യൻമാരുമായ ഖത്തറിനോടാണ് സ്വന്തം മണ്ണിൽ ഇന്ത്യ തോറ്റത്. തോറ്റെങ്കിലും രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഖത്തര്‍ ഒന്നാമതുള്ളപ്പോള്‍ കുവൈത്തും അഫ്ഗാനിസ്ഥാനുമാണ് ഇന്ത്യക്ക് പിന്നില്‍.
ആദ്യ മത്സരത്തിൽ കുവൈത്തിനെ ഒരു ഗോളിനു കീഴടക്കിയ ഇന്ത്യയുടെ അടുത്ത മത്സരം മാർച്ച് 21ന് അഫ്ഗാനിസ്ഥാനെതിരെയാണ്.ഈ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കാനായാൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് മുന്നേറാം.
 
മൂന്നാം റൗണ്ടിൽ ഓരോ ഗ്രൂപ്പിലും 6 ടീമുകൾ വീതം കളിക്കും അതിൽ ആദ്യ രണ്ടിൽ എത്തുന്നവർ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.ലോകകപ്പിലെ ടീമുകളുടെ എണ്ണം 24ൽ നിന്ന്  48ലേക്ക് ഉയർത്തിയിട്ടുണ്ടെന്നതും ഇന്ത്യക്ക് ഏറെ പ്രതീക്ഷ തരുന്ന ഒന്നാണ്.ഇതോടെ ഏഷ്യയിൽ നിന്ന് 9 ടീമുകൾക്ക് വരെ ലോകകപ്പിൽ കളിക്കാൻ അവസരം ഒരുങ്ങും.നിലവിൽ ഏഷ്യൻ റാങ്കിംഗിൽ ഇന്ത്യ 18 സ്ഥാനത്താണ്.
 
സാധ്യതകൾ ഇങ്ങനെ:
 

രണ്ടാം റൗണ്ടില്‍ നിന്ന് മുന്നേറുന്ന 18 ടീമുകളാണ് ലോകകപ്പ് യോഗ്യതയ്ക്കായി മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ആദ്യ ആറിൽ എത്തിയില്ലെങ്കിലും ലോകകപ്പ് യോഗ്യത നേടാന്‍ ഇന്ത്യക്ക് പിന്നെയും അവസരമുണ്ട്. മൂന്ന് ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനക്കാര്‍ നാലാം റൗണ്ടിലേക്ക് മുന്നേറും.

 

Signature-ad

ഇവിടെ ആകെ ആറ് ടീമുകളാണ് മത്സരിക്കാനുണ്ടാകുക. മൂന്ന് ടീമുകളുള്ള രണ്ട് ഗ്രൂപ്പ്. രണ്ട് ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാം. പിന്നെയും യോഗ്യതക്കായി ഏഷ്യയില്‍ നിന്ന് ഒരു ടീമിന് കൂടി അവസരം ബാക്കിയുണ്ട്. നാലാം റൗണ്ടിലെ രണ്ടാം സ്ഥാനക്കാരാവുന്ന ടീമുകൾ  പരസ്പരം ഏറ്റുമുട്ടും. ജേതാക്കൾ പ്ലേ ഓഫ് റൗണ്ടിലേക്ക്.

 

മറ്റ് വൻകരകളിൽ നിന്നുള്ള അവസാന സ്ഥാനക്കാരാവും ഈ റൗണ്ടിലെ എതിരാളികൾ. ഇതിൽ ജയിച്ചാലും ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടാം

Back to top button
error: