ഇതിന് ശേഷം ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ട് തവണയടക്കം മൂന്ന് ഫൈനലുകള്‍ ഇന്ത്യ കളിച്ചിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളുടെ ആയുസ് ഇതിനകം തന്നെ ചര്‍ച്ചയായിരിക്കെ ഇനി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. 2024 ജൂണ്‍ നാല് മുതല്‍ ജൂണ്‍ 30 വരെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പിന്‍റെ ഒൻപതാം പതിപ്പ് അരങ്ങേറുന്നത്.
അതായത് കൃത്യം ഏഴ് മാസത്തിനുള്ളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇപ്പോഴിതാ ഈ ടൂര്‍ണമെന്‍റിനായുള്ള ഇന്ത്യയുടെ പ്രാഥമിക ടീം തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്.
സമീപകാല ഇന്ത്യയ്‌ക്കായി ടി20 പരമ്ബരകള്‍ കളിക്കാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ശ്രീശാന്തിന്‍റെ ടീം തിരഞ്ഞെടുപ്പ്.
ശ്രീശാന്ത് തിരഞ്ഞെടുത്ത ടി20 ലോകകപ്പ് 2024 പ്രാഥമിക ടീം :
രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷൻ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ. മുഹമ്മദ് സിറാജ്