CrimeNEWS

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം:യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അച്ചുവെന്ന് വിളിക്കുന്ന അര്‍ഷാദാണ്(19) മരണപ്പെട്ടത്.കരിമഠം കോളനിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് അര്‍ഷാദിന് വെട്ടേറ്റത്.

കഴുത്തിന് വെട്ടേറ്റ അര്‍ഷാദിനെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Signature-ad

സംഭവത്തില്‍ രണ്ട് പേരെ ഫോര്‍ട്ട്‌ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Back to top button
error: