IndiaNEWS

വിശാഖപട്ടണത്ത് 25 ബോട്ടുകള്‍ കത്തിച്ചാമ്പലായി; തീയിട്ടതാണെന്ന് മത്സ്യത്തൊഴിലാളികള്‍, കോടികളുടെ നഷ്ടം

വിശാഖപട്ടണം: ആന്ധ്രാപ്രദേശില മത്സ്യബന്ധന തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ 25 മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. ഒരു ബോട്ടില്‍ നിന്ന് തീ മറ്റ് ബോട്ടുകളിലേക്ക് പടരുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും പോലീസും പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്ത് തീപിടിത്തതമുണ്ടായത്. തീപിടിത്തതില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 40 ബോട്ടുകള്‍ കത്തി നശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോട്ടുകള്‍ക്ക് തീയിട്ടതാണെന്ന ആരോപണം മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെയോടെയാണ് തീ അണയ്ക്കാനായത്. ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന ബോട്ടുകളാണ് കത്തി നശിച്ചത്. ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍. രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടില്‍ തീ പടര്‍ന്നതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ രവിശങ്കര്‍ പറഞ്ഞു. തീ മറ്റ് ബോട്ടുകളിലേക്ക് പടരാതിരിക്കാന്‍ സമീപത്തെ ബോട്ടുകള്‍ സ്ഥലത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും തിരിച്ചടിയായി. ഇതോടെ ഈ ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു.

Signature-ad

ബോട്ടുകളിലെ ഡീസല്‍ കണ്ടെയ്നറുകളും ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാന്‍ കാരണമായെന്ന് മുതിര്‍ന്ന പോലീസ് പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദത്തോടെയാണ് ബോട്ടുകള്‍ കത്തി ചാമ്പലായത്. തുറമുഖത്തിന്റെ ഭൂരിഭാഗവും തീപിടിത്തത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ ആനന്ദ റെഡ്ഡി പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീ നിയന്ത്രണവിധേയമാക്കുന്ന മുറയ്ക്ക് തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകുമെന്ന് പോലീസും ഫയര്‍ഫോഴ്സും അറിയിച്ചു. ബോട്ടിന് തീവെച്ചതാകാമെന്ന ആരോപണം തൊഴിലാളികള്‍ക്കിടെയില്‍ ശക്തമാണ്. സാമൂഹ്യവിരുദ്ധര്‍ ബോട്ടിന് തീയിട്ടതാണെന്ന ആരോപണവും ശക്തമാണ്. ബോട്ടുകളില്‍ തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

Back to top button
error: