മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയില്‍ വീട്ടില്‍ ജയ്സണ്‍ ജോര്‍ജിനെയാണ്(26) ശിക്ഷിച്ചത്.
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക്(പോക്സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.
2022-ലാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം എസ്.എച്ച്.ഒ ആയ ഷൈൻ കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.