CrimeNEWS

ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ക്യാമറ; പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രതി കടന്നു

എറണാകുളം: പനങ്ങാട് മാടവനയിലെ കേരള ഫിഷറീസ് യൂണിവേഴ്സിറ്റി (കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ ക്യാമറ ഓണ്‍ ചെയ്തുെവച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്. പെണ്‍കുട്ടി ബഹളം െവച്ചതോടെ പുറത്തു നിന്ന ആള്‍ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ പെണ്‍കുട്ടികള്‍ ഒരാള്‍ ഓടിപ്പോകുന്നതും കണ്ടു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാല്‍, പോലീസ് എത്തിയ ശേഷമാണ് ആള്‍ ഹോസ്റ്റല്‍ കോമ്പൗണ്ട് വിട്ടതെന്നും ആളെ വ്യക്തമായി കണ്ടതായും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും പറയുന്നു.

പരാതിയെ തുടര്‍ന്നു പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഫോസ് പരിസരത്ത് സാമൂഹികവിരുദ്ധ ശല്യമേറിയ സാഹചര്യത്തില്‍ ശനിയാഴ്ച കുഫോസില്‍ അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: