CrimeNEWS

ബിഹാറില്‍ യുവതിയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

പാട്ന: ബിഹാറില്‍ യുവതിയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.ബക്സര്‍ ജില്ലയിലെ ബല്ലാപൂര്‍ ഗ്രാമത്തിലാണ് സംഭവം.

അനിതാദേവി (29), മകള്‍ സോണികുമാരി (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Signature-ad

സംഭവം നടക്കുമ്ബോള്‍ അനിതയുടെ ഭര്‍ത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Back to top button
error: