നാഗര്‍കോവില്‍: മദ്യം നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍.
മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്റെ ഭാര്യ പ്രബിഷ(27), ഇവരുടെ കാമുകൻ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈൻ (32) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ചേര്‍ന്ന് യുവതിയുടെ ഒരു വയസുള്ള മകനെ മദ്യം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്രബിഷ കാമുകനുമൊത്തിരുന്ന് മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്.