6,000 സുരക്ഷാഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും മത്സരം കാണാനെത്തുമെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ ജി.എസ്. മാലിക് അറിയിച്ചു.
6,000 ഉദ്യോഗസ്ഥരില്‍, ഏകദേശം 3,000 പേര് സ്റ്റേഡിയത്തിനകത്തും മറ്റുള്ളവരെ കളിക്കാരും മറ്റ് വിശിഷ്ട വ്യക്തികളും താമസിക്കുന്ന ഹോട്ടലുകള്‍ പോലുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമാണ് വിന്യസിക്കുകയെന്ന് മാലിക് അറിയിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആര്‍എഫ്) ടീമുകളെ നഗരത്തില്‍ വിന്യസിക്കുമെന്നും അഹമ്മദാബാദ് പോലീസ് മേധാവി പറഞ്ഞു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ 10 ടീമുകളും ചേതക് കമാൻഡോസിന്റെ രണ്ട് ടീമുകളും സ്റ്റേഡിയത്തിന് സമീപം നിലയുറപ്പിക്കും.
ഇന്ത്യൻ എയര്‍ഫോഴ്സിന്റെ സൂര്യ കിരണ്‍ എയ്റോബാറ്റിക്സ് ടീം മത്സരത്തിന് മുന്നോടിയായി എയര്‍ ഷോ നടത്തും. 1.32 ലക്ഷം ശേഷിയുള്ള സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.