KeralaNEWS

കൊറിയര്‍ വഴി എംഡിഎംഎ: പ്രതി അമല്‍ നായരുമായി പോലീസ് ബംഗളൂരുവില്‍

കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ വാങ്ങി വില്പന നടത്തുന്നതിനിടെ അറസ്റ്റിലായ ഹോട്ടലുടമ  അമല്‍ നായരുമായി പോലീസ് ബംഗളൂരുവിലെത്തി.

 എറണാകുളം സൗത്ത് സിഐ എം.എസ്.ഫൈസലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളോടോപ്പം ബംഗളൂരുവില്‍ എത്തിയത്

14.75 ഗ്രാം എംഡിഎംഎയുമായാണ് പ്രതി പിടിയി ലായത്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസിനു കസ്റ്റഡിയില്‍ ലഭിച്ചത്.ബംഗളൂരുവിലെ ആഫ്രിക്കന്‍ വംശജനാണ് ഇയാള്‍ക്ക് ലഹരി മരുന്ന് കൈമാറിയതെന്നാണ് ലഭ്യമായ വിവരം. ഇയാളെ  കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കൂടിയ അളവില്‍ എംഡിഎംഎ കൊറിയര്‍ സര്‍വീസ് വഴി വാങ്ങി കവറുകളിലാക്കി ആവശ്യക്കാര്‍ക്ക് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വച്ച്‌ വില്പന നടത്തുന്ന രീതിയായിരുന്നു ഇയാളുടേത്.

കഴിഞ്ഞ 11 നാണ് രവിപുരം ശ്മശാനത്തിനു സമീപം കാറില്‍ എംഡിഎംഎ വില്‍പനയ്ക്കായി എത്തിയ അമലിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: