IndiaNEWS

ലോകകപ്പിലെ പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം, 9 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ 4 ഇന്ത്യൻ താരങ്ങള്‍

ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം ആര്‍ക്ക് ലഭിക്കും എന്ന് നാളെ അറിയാം. ഐ സി സി പ്രഖ്യാപിച്ച അവസാന ഒമ്ബത് പേരുടെ ഷോര്‍ട്ട്ലിസ്റ്റില്‍ നാല് ഇന്ത്യൻ താരങ്ങള്‍ ഇടം നേടി.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരടക്കം  ഒമ്ബത് പേരാണ് ലിസ്റ്റിലുള്ളത്.

Signature-ad

വിരാട് കോഹ്ലി ഇതുവരെ 711 റണ്‍സ് ഈ ലോകകപ്പില്‍ നേടിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ 700ല്‍ അധികം റണ്‍സ് നേടുന്ന ആദ്യ താരമായി കോഹ്ലി മാറിയിരുന്നു. രോഹിത് ശര്‍മ്മ 550 റണ്‍സും ഇതുവരെ നേടി. ബൗളിംഗില്‍ മുഹമ്മദ് ഷമി 6 മത്സരവളില്‍ നിന്ന് 23 വിക്കറ്റ് നേടിയപ്പോള്‍ ബുമ്ര ഇതുവരെ 18 വിക്കറ്റും നേടി.

 

ഓസ്ട്രേലിയൻ സ്പിന്നാര്‍ ആഡം സാംബ, മാക്സ്‌വെല്‍, ന്യൂസിലൻഡ് താരങ്ങളായ മിച്ചല്‍, രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് എന്നിവരാണ് ലിസ്റ്റില്‍ ഉള്ള മറ്റു താരങ്ങള്‍.

Back to top button
error: