തിരുവനന്തപുരം:നവകേരള സദസിനായി സർക്കാർ വാങ്ങിയ ബസ് ആഢംബരമല്ല, ടോയ്ലറ്റ് അധികമായി ഉണ്ടെന്ന് മാത്രം.
അതേപോലെ 105 കോടിയല്ല
ഒരു കോടി 5 ലക്ഷം ആണ് ബസിന്റെ വില.
ഒന്നല്ല 3 ബസുകളാണ് കെഎസ്ആർടിസി
വാങ്ങുന്നത്..
ബജറ്റ് ടൂറിസത്തിനും
സ്വകാര്യ വ്യക്തികൾക്കും ടൂർ ആവശ്യത്തിനും വാടകയ്ക്ക് നൽകാനാണ് ഇത്.പ്രത്യേകിച്ച് ഗവി പോലെയുള്ള കെഎസ്ആർടിസി ബഡ്ജറ്റ് യാത്രകൾക്ക് ഉപയോഗിക്കാൻ.
കാരവൻ മോഡൽ സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്.
ടോയിലെറ്റ്, ഫ്രിജ്, ഓവൻ, ഡൈനിഗ് സൗകര്യം എന്നിവ ഉണ്ടാകും.
ഇതിൽ ഒന്നാണ് താത്ക്കാലികമായി നവകേരള യാത്രയ്ക്ക് ഉപയോഗിക്കുക.
20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും വാഹനത്തിൽ ഉണ്ടാകും.
നവ കേരള യാത്രയിലുടനീളം
ചിലവ് കുറയ്ക്കുന്നതിനും
എസ്കോർട്ട് വാഹനങ്ങൾ കുറയ്ക്കാനും
ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കുന്നതിനും പുതിയ ബസ് സംവിധാനം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.
കേരള സർക്കാർ എടുക്കുന്ന ഏത് തീരുമാനവും നെഗറ്റീവായി ജനങ്ങളുടെ മുന്നിൽ എത്തിക്കുക എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടേയും കേരളം നശിച്ച് കാണാൻ ആഗഹിക്കുന്ന പലരുടെയും ആഗ്രഹം. കേരളം ലോകത്തിന് മാതൃകയാകുന്നത് ഇത്തരം ചില കാര്യങ്ങളിൽ കൂടിയുമാണ്.
ഇത്തവണ ആദ്യമായി കേരളീയം ആഘോഷിച്ചപ്പോഴും വിമർശനങ്ങളുടെ കുത്തൊഴുക്കായിരുന്നു.എന്നാൽ കേരളത്തെ ലോകത്തിന് കൂടുതൽ പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.അത് ലോകം തന്നെ ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്.
കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നൊരു ചൊല്ലു തന്നെ നിലവിലുണ്ട്. അറബിക്കടലിന്റെ റാണിയായ കൊച്ചി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് അഭിമാനമായി ഏഷ്യയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാമതായിരിക്കുകയാണ് നമ്മുടെ സ്വന്തം കൊച്ചി.
ലോകപ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ കൊണ്ടെ നാസ്റ്റാണ് കൊച്ചിയെ പട്ടികയില്‍ ഒന്നാമതായി ചേര്‍ത്തിരിക്കുന്നത്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമെന്ന് വെബ്സൈറ്റിൽ പറയുന്നു.
നൂറ്റാണ്ടുകളായി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് കൊച്ചിയിലെ ജലഗതാഗതം, പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം, രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിവയെ കുറിച്ചും വെബ്സൈറ്റില്‍ പറയുന്നു. തീര്‍ന്നില്ല പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മി ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാന്‍ പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ടൈം മാസികയുടെ 2022 ലെ ഗ്രേറ്റസ്റ്റ് പ്ലേസസ് പട്ടികയിലും, ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 52 സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിരുന്നു.
നോട്ട്: ആഡംബരം എന്ന് പ്രചരിപ്പിച്ച ബസ്സിലേക്ക്
മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്.