IndiaNEWS

ഇന്ത്യയ്ക്ക് റഷ്യന്‍ പ്രതിരോധം; ഇഗ്ല എസ് ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ ഇന്ത്യയിലേക്ക്

ത്യാധുനിക ആന്റി എയര്‍ ക്രാഫ്റ്റ് മിസൈലുകളായ ഇഗ്ല എസ് ഇന്ത്യക്ക് വിതരണം ചെയ്യാന്‍ കരാറൊപ്പിട്ട് റഷ്യ. വിതരണത്തിന് പുറമേ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈസന്‍സിന് കീഴില്‍ ഇവ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്.

ഒരു മാന്‍-പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് (MANPADS).എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്റര്‍ എന്നിവക്ക് ഭീഷണി ഉയര്‍ത്തുന്നവയാണിവ.അഞ്ചോ ആറോ കിലോമീറ്ററാണ് ഈ മിസൈലിന്റെ ദൂരപരിധി. ശത്രുവിമാനങ്ങളെ കൈകൊണ്ട് വെടിവെച്ച്‌ നശിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ മിസൈലിന്റെ പ്രത്യേകത.

Signature-ad

റഷ്യയാണ് ഇന്ത്യയുടെ വലിയ ആയുധ ദാതാക്കള്‍.ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടയിലും, ഇന്ത്യയിലേക്കുള്ള സൈനിക ഹാര്‍ഡ് വെയര്‍ വിതരണം ഉള്‍പ്പെടെ റഷ്യയില്‍ നിന്നുള്ള സൈനിക സഹകരണം തുടരുകയാണ്.

ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 45 ശതമാനം റഷ്യയില്‍ നിന്നാണ്. ബാക്കി വരുന്നതില്‍ 29 ശതമാനം ഫ്രാന്‍സും 11 ശതമാന അമേരിക്കയുമാണ് നല്‍കുന്നത്.

Back to top button
error: