KeralaNEWS

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഹെലികോപ്റ്ററില്‍ പറക്കാം: ഹെലി ടൂറിസം ഉടന്‍

നിരവധി പുതിയ പദ്ധതികളുമായി കേരളത്തിലെ വിനോദ സഞ്ചാര മേഖല ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വിദേശനാടുകളിലേതു പോലെ ഹെലി ടൂറിസവും കേരളത്തിലേക്ക് എത്തുകയാണ്.

ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിയ കൊച്ചിയിലാണ് ഹെലി ടൂറിസം ആദ്യം നടപ്പിലാക്കുന്നത്. കൊച്ചിയില്‍ നിന്ന് 100-150 കിലോ മീറ്റര്‍ ദൂരം സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രയൊരുക്കുക. പിന്നീട് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇതേ കിലോമീറ്റര്‍ പരിധിയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹെലി കോപ്റ്ററുകള്‍ പറക്കും.

Signature-ad

വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്ന ഹെലികോപ്റ്ററുകളായിരിക്കും ഹെലി ടൂറിസത്തില്‍ ഉപയോഗിക്കുക.

Back to top button
error: