മുംബൈ: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കു ബാറ്റിങ്. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ന്യൂസീലന്‍ഡ് ടീമിലും മാറ്റങ്ങളില്ല.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.
ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്
മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത. ലോകകപ്പിലെ നാലില്‍ ഒരു മത്സരത്തില്‍ മാത്രം ആ പതിവ് തെറ്റിച്ചത് അഫ്ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരമാണ്. മറ്റു 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം 200 കടന്നിട്ടില്ല.