തൃശൂര്‍: ഗുരുവായൂരില്‍ അഭിനന്ദൻ റാലി സംഘടിപ്പിച്ച് ബിജെപി. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനും അതിന് വേണ്ടി പ്രവര്‍ത്തിച്ച മുൻ എംപി സുരേഷ് ഗോപിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് അഭിനന്ദൻ റാലി സംഘടിപ്പിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ 23 സെന്റ് ഭൂമി ഏറ്റെടുത്ത്, 2017ല്‍ കിഫ്ബി ഫണ്ടില്‍നിന്ന് 24.54 കോടി രൂപ അനുവദിച്ചാണ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയ കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മാണം പൂര്‍ത്തീകരിച്ചതും ഗുരുവായൂരിലേതാണ്.
എന്നാൽ ഇത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മ്മിച്ചു എന്നായിരുന്നു സുരേഷ് ഗോപിയുടെ ഫോട്ടോ ഉള്‍പ്പെടെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലെ അവകാശവാദം.ഇതിനെതിരെ ഇന്നലെത്തന്നെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.പച്ചക്കള്‍