Lead NewsNEWS

രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും മറികടക്കാന്‍ രാജ്യത്ത് കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രാഥമിക കണക്കുകളനുസരിച്ച്‌ കോവിഡ് വാക്‌സിനായി 60000 കോടി മുതല്‍ 65000 കോടി രൂപ വരെ ചെലവ് വരും.

കോവിഡ് മഹാമാരിമൂലമുണ്ടായ അധിക ചെലവുകളും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. അതേസമയം, നികുതി സെസ് രൂപത്തിലാണോ അതോ സര്‍ചാര്‍ജിലാണോ പിരിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകും.

Back to top button
error: