‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമുള്ള സിനിമയിലെ നായകന് ആരെന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകന്, മറ്റു കഥാപാത്രങ്ങള്‍, ടൈറ്റില്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
കുടുംബ പശ്ചാത്തലത്തില്‍ വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോള്‍. ദേവദത്ത് ഷാജിയും താനും ഒന്നര വര്‍ഷത്തോളമായി ഈ സിനിമയുടെ ചര്‍ച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേവദത്ത് ഷാജിയെ കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവന്, കെ ആര് കൃഷ്ണകുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണനൊപ്പം സിനിമ ചെയ്യുന്നതായി ദേവദത്ത് ഷാജി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭീഷ്മ പര്‍വ്വത്തില്‍ അമല്‍ നീരദിനൊപ്പം സഹരചയിതാവ് ആയിരുന്നത് കൂടാതെ ‘കുമ്പളങ്ങി നൈറ്റ്സി’ല്‍ സഹസംവിധായകനായും ദേവദത്ത് ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്.