കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാലിഡിറ്റി കിട്ടുന്ന പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ വരിക്കാരെ തങ്ങളുടെ കമ്ബനിയിലേക്ക് ആകര്‍ഷിക്കാൻ ഈ സ്ഥാപനങ്ങളെല്ലാം ലക്ഷ്യമിടുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്ബനിയായ വിഐയും ഇത്തരത്തില്‍ ദീര്‍ഘകാല വാലിഡിറ്റിയോടെ ചില പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ 6 മാസ വാലിഡിറ്റിയോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാവുന്ന പ്ലാനുമായാണ് വിഐ എത്തുന്നത്.949 രൂപയിൽ180 ദിവസ വാലിഡിറ്റിയാണ് ലഭിക്കുന്നത്. വിഐയുടെ 949 രൂപ പ്ലാനിലെ ആനുകൂല്യങ്ങള്‍: വോഡഫോണ്‍-ഐഡിയയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്‌എംഎസ്, 12 ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. ഇതില്‍ 12 ജിബി ഡാറ്റ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ആകെ ലഭിക്കുന്ന ഡാറ്റയാണ്.
180 ദിവസമാണ് വിഐ 949 രൂപ പ്ലാനിന്റെ വാലിഡിറ്റി. ഈ വാലിഡിറ്റി കാലയളവിനുള്ളില്‍ ഒരു ദിവസം കൊണ്ടോ, മുഴുവൻ വാലിഡിറ്റി കാലയളവുമായോ ഈ പ്ലാനില്‍ ലഭിക്കുന്ന 12 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്.