NEWSSports

ആര് നേടും ലോകകപ്പ്, പറയാമോ ?

നാട്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതിനാല്‍ 2011ന് ശേഷം കപ്പുയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണ ഇന്ത്യക്കുള്ളത്
 
ത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആര് നേടും ?  നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യക്കാണ് ചാൻസ് കൂടുതൽ.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ഒൻപത് കളികളിൽ ഒൻപതും ജയിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടന്നിരിക്കുന്നത്.
സെമിയിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളി.2015,2019 ലോകകപ്പുകളിലെ റണ്ണേഴ്സ് അപ്പ് ആണവർ.മറ്റൊരു കണക്കുകൂടി ഇവിടെ പരിശോധിക്കേണ്ടി വരും.2019 ലോകകപ്പിൽ ഇത്തവണത്തെപ്പോലെ ഒരു കളിയിൽ പോലും തോൽക്കാതെയാണ് ഇന്ത്യ അന്നും സെമിഫൈനലിൽ എത്തിയത്.എന്നാൽ ഇതേ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റ് ഇന്ത്യ അന്ന് പുറത്താകുകയായിരുന്നു.
പിന്നീടുള്ളത് ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ്.ഇതിൽ ഓസ്ട്രേലിയ അഞ്ച് തവണ ചാമ്പ്യൻമാരായ ടീമാണ്. (1987, 1999, 2003, 2007, 2015 ). സൗത്ത് ആഫ്രിക്കയാകട്ടെ ഇതുവരെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ കളിച്ചിട്ടുള്ള  ടീമല്ല.എന്നാൽ ഇത്തവണ ഒരു പരാജയമൊഴികെ മറ്റെല്ലാ മത്സരങ്ങളിലും വിജയിച്ച ടീമാണവർ.അതിനാൽ തന്നെ അവരേയും എഴുതിത്തള്ളുക സാധ്യമല്ല.
ഇന്ത്യ ഇതിനുമുൻപ് രണ്ടു തവണയാണ് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയിട്ടുള്ളത് – 1983, 2011  വർഷങ്ങളിലായിരുന്നു അത്.2003-ൽ റണ്ണറപ്പുമായി 1983-ൽ കപിലിന്റെ ‘ചെകുത്താൻ’ മാരായിരുന്നു ഇന്ത്യക്ക് കിരീടം നേടിത്തന്നതെങ്കിൽ 2011-ൽ അത് ധോണിയും സച്ചിനും ചേർന്നായിരുന്നു ഒരിക്കൽ കൂടി കിരീടം ഇന്ത്യക്ക് സമർപ്പിച്ചത്.
2023 ലോകകപ്പ് അതിന്റെ സമാപനത്തിലേക്ക് പതുക്കെ നീങ്ങുകയാണ്. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും സെമിഫൈനലിനുള്ള ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. ഇവരില്‍ ആര് കിരീടം നേടുമെന്നാണ് ഇനി അറിയേണ്ടത്.
ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടുക എന്നത് ഏതൊരു ടീമിന്റേയും സ്വപ്നമാണ്. ലോകകപ്പിന്റെ 48 വർഷത്തെ ചരിത്രത്തിൽ അഞ്ച് ടീമുകൾക്ക് മാത്രമാണ് ഇതുവരെ ലോകകിരീടത്തിൽ മുത്തമിടാനായിട്ടുള്ളത്. അതിൽതന്നെ ഒരു മത്സരവും തോൽക്കാതെ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ മൂന്ന് ടീമുകൾ മാത്രമേയുള്ളൂ, വെസ്റ്റ് ഇൻഡീസും ശ്രീലങ്കയും ഓസ്ട്രേലിയയും.
1975-ലെ പ്രഥമ ലോകകപ്പിൽ എല്ലാ മത്സരവും വിജയിച്ച് വെസ്റ്റ് ഇൻഡീസ് കിരീടത്തിൽ മുത്തമിട്ടപ്പോൾ, 1979-ലെ രണ്ടാം ലോകകപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് അവർ കിരീടം നിലനിർത്തിയത്. 1996-ലെ ലോകകപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ശ്രീലങ്ക കിരീടം ചൂടിയത്. 2003ലും 2007ലും ഓസ്ട്രേലിയ ലോകകീരിടം ചൂടിയതും സമ്പൂർണ വിജയത്തോടെയായിരുന്നു.
ഈ നേട്ടത്തിലേക്കാണ് ഇന്ത്യ ഇന്ന് നടന്നുകയറിയത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടു തവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും അപരാജിതരായി ആ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കുറി സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഇന്ത്യ ആ നേട്ടം സ്വന്തമാക്കുമെന്ന് സ്വപ്നം കാണുകയാണ് ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപതിൽ ഒൻപത് കളിയും വിജയിച്ച ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളേയും പരാജയപ്പെടുത്തിക്കഴിഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെ പരാജയമറിയാത്ത ഓരേയൊരു ടീമും ഇന്ത്യയാണ്.
സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത്. രണ്ട് മത്സരങ്ങൾക്കപ്പുറം ഇന്ത്യയെ കാത്തിരിക്കുന്നത് സമ്പൂർണവിജയത്തോടെയുള്ള കിരീടനേട്ടമാണ്. ടൂർണമെന്റിൽ മിന്നുന്ന ഫോമിലുള്ള രോഹിത് ശർമയ്ക്കും സംഘത്തിനും സെമിയും ഫൈനലും വിജയിച്ച് ആ നേട്ടം സ്വന്തമാക്കാമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.
നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

Back to top button
error: