KeralaNEWS

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ വീണ്ടുമെത്തുന്നു

പത്തനംതിട്ട: ഓൾ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയോടെ പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വീണ്ടും സർവീസിനെത്തുന്നു.
 

മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത  ബസ് കോടതി ഉത്തരവിലൂടെയാണ് തിരിച്ചെടുത്തതെന്ന് ഉടമയായ ഗിരീഷ് പറഞ്ഞു. അടുത്ത ദിവസം മുതല്‍ തന്നെ ബസ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്‌റ്റോപ്പില്‍ നിന്ന് ആളെയെടുത്ത് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണുള്ളതെന്നും ഇതേ രീതിയിൽ സർവീസ് നടത്തിയാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
ഒക്ടോബര്‍ മാസം 16-ാം തിയതി രാവിലെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റാന്നിയില്‍ വെച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. പരിശോധനകള്‍ക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയില്‍ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ പരാതിയിലായിരുന്നു നടപടി.

Back to top button
error: