ന്യൂഡല്‍ഹി: ആഗ്രയിലെ ഹോട്ടലില്‍ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷം സുഹൃത്തും മറ്റുചിലരും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ക്രൂരമായി മര്‍ദിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാല് യുവാക്കളും ഒരു യുവതിയുമാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാരിയാണ് ഇവര്‍. യുവതിയെ ഒരു യുവാവ് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെയും സഹായത്തിനായി യുവതി നിലവിളിക്കുന്നതിന്റെയും വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ ചേര്‍ന്ന് നിലത്തുകിടക്കുന്ന യുവതി ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഗ്രയിലെ താജ്ഗഞ്ച് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ആക്രമണം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.