കൊച്ചി: ഗവണ്മെന്റ് പ്ലീഡര്‍ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ അഭിഭാഷക പത്മ ലക്ഷ്മി നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും പരാതി നല്കി. ഗവണ്മെന്റ് പ്ലീഡറില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു.
കേസ് വിളിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്നും ഹൃദയവദനയോടെയാണ് കോടതിയില്‍ നിന്നും ഇറങ്ങിയതെന്നും ലക്ഷ്മിയുടെ പരാതിയില്‍ പറയുന്നുണ്ട്. തനിക്ക് സമാധാനമായി ജീവിക്കാനും കേസുകള്‍ കൈകാര്യം ചെയ്യാനും പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ചെലക്കുന്നത് എല്‍ഡിഎഫിന്റെ പിന്തുണയോടെയല്ലേ എന്നും അവര്‍ തന്നോട് ചോദിച്ചതായും ഇവര്‍ പരാതിയിലും ഫെയ്സ്ബുക്കിലും വ്യക്തമാക്കുന്നുണ്ട്.
ഗവണ്മെന്റ് പ്ലീഡര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ അധിക്ഷേപിക്കുകയും വിവേചനപരമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി നിയമ സമൂഹത്തിനുള്ളില്‍ താന്‍ ട്രാന്‍സ്ഫോബിക് അപവാദങ്ങളും ലിംഗാധിഷ്ഠിത ഒറ്റപ്പെടലുകളും നേരിടുന്നുണ്ടെന്ന് ലക്ഷ്മി പരാതിയില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നുള്ള വാക്കാലുള്ള അധിക്ഷേപങ്ങളും പരാതിയില്‍ എടുത്തു പറയുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തങ്ങളെപ്പോലുള്ളവര്‍ കോടതിക്കുള്ളില്‍ യൂണിഫോമില്‍ നില്‍ക്കുന്നത് എല്‍ഡിഎഫിന്റെ ബലത്തിലാണെന്ന് പറഞ്ഞ ഒരു മുതിര്‍ന്ന അഭിഭാഷനുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്.
സ്വന്തമായി ഓഫീസ് തുടങ്ങിയതിന് ശേഷം ഒരു സര്‍ക്കാര്‍ പ്ലീഡര്‍ ശേഷം തന്നെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നും ഇത് ശ്രദ്ധയില്‍പ്പെടുകയും പ്രതികരിക്കുകയും ചെയ്ത് ഉടനെ അവര്‍ അത് പിന്‍വലിക്കുകയും തന്നെ ബ്ലോക്ക് ചെയ്യുകയുമാണുണ്ടായതെന്നും പരാതിയിലുണ്ട്.
ട്രാന്‍സ്ജെന്‍ഡേഴ്സിന് യോജിച്ച പണിയാണ് ലൈംഗികത്തൊഴില്‍ എന്നു ഒരു വക്കീല്‍ പറഞ്ഞതിന് മറുപടിയെന്നോണമാണ് സ്വന്തമായി ഓഫീസ് തുടങ്ങാന്‍ താന്‍ തീരുമാനിച്ചതെന്നും അഭിഭാഷക പറയുന്നു. മറ്റൊരു ഗവണ്മെന്റ് പ്ലീഡറുടെ ലിംഗപരായ ദുരുപയോഗത്തെക്കുറിച്ചും ലക്ഷ്മി പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ പ്ലീഡര്മാരില് നിന്നുപോലും ഇത്തരം വിവേചനം നേരിട്ടതിനാല്‍ അഭിഭാഷകവൃത്തിയില്‍ താന്‍ ഒറ്റപ്പടുമെന്ന് ഭയന്നാണ് പരാതി നല്‍കിയതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.