NEWSSports

രാജസ്ഥാൻ യുണൈറ്റഡിനെ 5-0ന് തകര്‍ത്ത് കേരളത്തിന്റെ ഗോകുലം

ലീഗ് ഫുട്ബോളിൽ ഗോകുലത്തിന് രാജസ്ഥാനെതിരെ തകര്‍പ്പൻ ജയം.അലക്‌സ് സാഞ്ചസിന്റെ ഹാട്രിക്കില്‍ രാജസ്ഥാൻ യുണൈറ്റഡിനെ 5-0ന് തകര്‍ത്താണ് നാല് ദിവസത്തിനുള്ളില്‍ ആതിഥേയര്‍ രണ്ടാം വിജയം രേഖപ്പെടുത്തിയത്.

നിലവിൽ ഒരു സമനിലയും രണ്ടു വിജയവുമായി ഏഴ് പോയിന്റോടെ പട്ടികയില്‍ ഒന്നാമതാണ് ഗോകുലം.

ഇ​ൻ​റ​ർ കാ​ശി​ക്കെ​തി​രെ സ​മ​നി​ല​യോ​ടെ തു​ട​ങ്ങി​യ ഗോ​കു​ലം ലീ​ഗി​ല്‍ പിന്നീട് തോ​ല്‍വി​യ​റി​ഞ്ഞിട്ടില്ല.നേരത്തെ മണിപ്പൂരിന്റെ നെരോക്ക എഫ്സിക്കെതിരെ 4–1 വിജയം ഗോകുലം കേരള സ്വന്തമാക്കിയിരുന്നു.

Back to top button
error: