പത്തനംതിട്ട: റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു.യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനിൽ കിഴക്കേ ചിറയിൽ, പിതാവ് സുകുമാരൻ എന്നിവർക്കാണ് തലയിൽ വെട്ടേറ്റത്
ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.40നാണ് സംഭവം.റാന്നി ഇടമുറിക്ക് സമീപം പൊന്നമ്ബാറയിലെ വീടിനു സമീപം വെച്ചാണ് വെട്ടേറ്റത്. അയല്‍വാസി പ്രസാദാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ് അറിയിച്ചു. കൊലക്കേസില്‍ പ്രതിയായിട്ടുള്ള പ്രസാദ് ഒളിവിലാണ്.ഇയാൾക്കായി റാന്നി പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.