റാന്നി : താലൂക്കാശുപത്രിയുടെ സമഗ്ര വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനമായി.സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 15.6 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
വസ്തു ഉടമകള്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ രേഖ ഹാജരാക്കുന്ന മുറയ്ക്ക് പണം നല്കി സ്ഥലം ആരോഗ്യവകുപ്പിന് വേണ്ടി ഏറ്റെടുക്കും. കിഫ്ബി കായംകുളം ലാൻഡ് അസൈൻമെൻറ് യൂണിറ്റാണ് ഏറ്റെടുക്കല്‍ നടപടിയുടെ ചുമതല. സ്ഥലം ഏറ്റെടുക്കലിനായി ഉപയോഗിക്കുന്ന തുകയുടെ ബാക്കി തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് തീരുമാനം.
എട്ട് നിലകള്‍ വരെ പണിയാവുന്ന ഫൗണ്ടേഷനാണ് നിര്‍മ്മിക്കുക. ഭാവിയുടെ ആവശ്യം കൂടി കണക്കിലെടുത്ത് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുകളിലേക്ക് കൂടുതല്‍ നിലകളും നിര്‍മ്മിക്കാൻ കഴിയും.