മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് കപ്പ.ഒപ്പം മീൻകറിയും ബീഫും ചേർന്നാൽ പിന്നെ ഒന്നും വേണ്ട.എന്നാൽ കപ്പകൊണ്ട് ദോശയുണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഉഴുന്നു ചേർക്കാതെ, പച്ചരിക്കൊപ്പം പച്ചക്കപ്പ അരച്ചു ചേർത്ത് ദോശ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പച്ചക്കപ്പ – 1 കിലോ
- പച്ചരി – 500 ഗ്രാം
- പച്ചമുളക്, ഉപ്പ്, മഞ്ഞൾ പൊടി ( പാകത്തിന്)
തയാറാക്കുന്ന വിധം
പച്ചക്കപ്പ അരിഞ്ഞ് നാരുകൾ നീക്കം ചെയ്ത് കുതിർത്ത പച്ചരിയോടൊപ്പം മിക്സിയിൽ അരച്ചെടുക്കുക.ഇതിൽ ആവശ്യത്തിന് പച്ചമുളക് അരിഞ്ഞിട്ട് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പുളിപ്പിക്കാതെ തന്നെ ദോശക്കല്ലിൽ എണ്ണ തേച്ചു ചുട്ടെടുക്കാം.
ഈ ദോശ ചെറു ചൂടോടെ മീൻകറിക്കൊപ്പം കഴിച്ചു നോക്കൂ.പിന്നീട് നിങ്ങളുടെ വീട്ടിലെ നിത്യ വിഭവമായിരിക്കും കപ്പ ദോശ !