KeralaNEWS

ദീപാവലി സ്പെഷൽ ട്രെയിൻ

തിരുവനന്തപുരം: ദിപാവലി തിരക്ക് കണക്കിലെടുത്ത് കേരളത്തിന് രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ.

നാഗര്‍ കോവിലില്‍ നിന്ന് മംഗലാപുരത്തേയ്ക്കും തിരികെ മംഗലാപുരത്തു നിന്നും താംബരം ജംങ്ഷനിലേക്കുമാണ് സര്‍വീസുകൾ.

നാഗര്‍കോവില്‍-മംഗലാപുരം സ്പെഷ്യല്‍ ട്രെയിൻ (06062)

Signature-ad

നാഗര്‍കോവിലില്‍ നിന്നും മംഗലാപുരത്തേയ്ക്ക് ഓടുന്ന സ്പെഷ്യല്‍ ഫെയര്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ട്രെയിൻ നവംബര്‍ മാസത്തിലെ 11,18,25 എന്നീ ശനിയാഴ്ചകളില്‍ ആണ് സര്‍വീസ് നടത്തുന്നത്. നാഗര്‍കോവില്‍ നിന്നും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.15ന് മംഗലാപുരത്തെത്തും. 1 എസി ടു ടയര്‍ കോച്ച്‌, 6 എസി ത്രീ ടയര്‍ കോച്ച്‌, 9 സ്ലീപ്പര്‍ ക്ലാസ് കോച്ച്‌, 2 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌, 2 സെക്കൻഡ് ക്ലാസ് കോച്ച്‌ എന്നിവയാണ് ട്രെയിനിലുള്ളത്.

മംഗലാപുരം-താംബരം ജംങ്ഷൻ സ്പെഷ്യല്‍ ട്രെയിൻ (06063)

മംഗലാപുരത്തു നിന്നും താംബരത്തേയ്ക്കുള്ള സ്പെഷ്യല്‍ ഫെയര്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ട്രെയിൻ നവംബര്‍ 12, 19, 26 എന്നീ ഞായറാഴ്ചകളില്‍ രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.10ന് താംബരത്ത് എത്തും.1 എസി ടു ടയര്‍ കോച്ച്‌, 6 എസി ത്രീ ടയര്‍ കോച്ച്‌, 9 സ്ലീപ്പര്‍ ക്ലാസ് കോച്ച്‌, 2 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌, 2 സെക്കൻഡ് ക്ലാസ് കോച്ച്‌ എന്നിവയാണ് ട്രെയിനിലുള്ളത്.

Back to top button
error: