ദുബായ്: അബുദാബിയില്‍ നടന്ന പുതിയ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്റെ ആദ്യ സെഷനില്‍ ‘എമിറാത്തി ചില്‍ഡ്രന്‍സ് പാര്‍ലമെന്റി’ലെ കുട്ടികള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്. കുട്ടികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആണ് ഫോട്ടോക്ക് പോസ് ചെയ്തത്. കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരു വേദിയാണ് ഇത്. തീരുമാനങ്ങള്‍ എടുക്കുന്ന വേളയില്‍ അവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് വ്ണ്ടിയാണ് എമിറാത്തി ചില്‍ഡ്രന്‍സ് പാര്‍ലമെന്റി (ഇസിപി) രൂപീകരിച്ചത്.
കുട്ടികള്‍ക്ക് സമൂഹത്തില്‍ വലിയ പ്രാധാന്യം ഉണ്ട്. അവര്‍ വളര്‍ന്നു വരുന്ന തലമുറയാണ്. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ സജീവമായി നിറവേറ്റാനും വികസനത്തിനും വലിയ സംഭാവന കുട്ടികള്‍ നല്‍കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യം ഉണ്ടായിരിക്കണം. അവര്‍ക്ക് സ്വന്തമായി പ്രതികരിക്കാനും സംസാരിക്കാനും ഇതിലൂടെ സാധിക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ്, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ്, സുപ്രീം സെക്രട്ടറി ജനറല്‍ റീം അല്‍ ഫലാസി എന്നിവരും എമിറാത്തി ചില്‍ഡ്രന്‍സ് പാര്‍ലമെന്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പുതിയ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം ആണ് കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്നത്. ഷെയ്ഖ് മുഹമ്മദ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 40 അംഗങ്ങള്‍ ആണ് എമിറാത്തി പാര്‍ലമെന്ററി ഗ്രൂപ്പില്‍ ഉള്ളത് ഇതില്‍ 20 പേര്‍ കഴിഞ്ഞ മാസം ആണ് തെരഞ്ഞെടുത്തത്. ബാക്കിയുള്ളവരെ ഓരോ എമിറേറ്റിലെയും ഭരണാധികാരികള്‍ നിയമിച്ചു. അബുദാബിയിലും ദുബായിലും എട്ട് അംഗങ്ങളും ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ആറ് അംഗങ്ങളുമാണ് ഉള്ളത്.
ഇത്തവണ കൗണ്‍സിലിലെ അംഗങ്ങളില്‍ സ്ത്രീകളും ഉണ്ട്. അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നും അംഗങ്ങള്‍ വരുന്നുണ്ട്. നാല് പേര്‍ ആണ് ഇവിടെ നിന്നും വരുന്നത്. കൗണ്‍സിലിന്റെ 18-ാം ടേം ആരംഭിച്ചതായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.