ആലപ്പുഴ: ഇവിടെ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നും തമിഴ്‌നാട്ടില്‍ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്‌നവുമില്ലെന്നും മന്ത്രി സജി ചെറിയാന്‍. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും അതിനോടു സഹകരിക്കുകയാണു വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണു മന്ത്രിയുടെ പരാമര്‍ശം.
മാന്നാര്‍ ചെന്നിത്തല പഞ്ചായത്ത് അതിര്‍ത്തിയിലുള്ള മുക്കംവാലയില്‍ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പ്രദേശത്തെ ഇലമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്നു കര്‍ഷകര്‍ പറയുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചപ്പോഴാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ സൂചിപ്പിച്ച് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഇലമ്പനം തോടിനു 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പണി ഉടന്‍ തുടങ്ങും. അതിനു സാങ്കേതിക നടപടിക്രമങ്ങളുണ്ടെന്നു മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടകനായ കൃഷിമന്ത്രി പി.പ്രസാദ് വേദിയിലുള്ളപ്പോഴാണു സജി ചെറിയാന്റെ പരാമര്‍ശം.