CrimeNEWS

പല്ലുവേദനയുമായി ആശുപത്രിയിലെത്തി, റൂട്ട്കനാലിനിടെ മൂന്നര വയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മൂന്നര വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പാറമേല്‍ വീട്ടില്‍ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ പിഴവാണ് മരണകാരണമെന്നാരോപിച്ച് ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷധിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്കാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അഡ്മിറ്റ് ചെയ്തത് റൂട്ട് കനാല്‍ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ്. ആറ് മണിക്ക് കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. എന്നാല്‍ പതിനൊന്നരയായിട്ടും കുട്ടിയെ പുറത്തുകൊണ്ടുവന്നില്ല. കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല.

Signature-ad

എന്നാല്‍,് പിന്നീട് കുട്ടി മരിച്ചകായി ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറയുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കുന്നംകുളം പോലീസും സ്ഥലത്ത് എത്തിയിരുന്നു.

 

Back to top button
error: