KeralaNEWS

റൂട്ട് കനാല്‍ ചെയ്ത മൂന്നര വയസ്സുകാരൻ മരിച്ചു;ചികിത്സാ പിഴവെന്ന് ആരോപണം

തൃശൂർ: റൂട്ട് കനാലിന് വിധേയനായ മൂന്നു വയസ്സുകാരൻ മരിച്ചു.കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.കെവിൻ – ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂട്ട് കനാല്‍ സര്‍ജറിക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല.

പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Signature-ad

അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍.

Back to top button
error: