KeralaNEWS

കെ റെയിലിനായി കേരളവുമായി ചര്‍ച്ച നടത്തണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം

തിരുവനന്തപുരം: കെ റെയിലില്‍ തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ച്‌ റെയില്‍വേ ബോര്‍ഡ്. ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജറോട് നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് റയിൽവെ ബോർഡിന്റെ ഇടപെടൽ.ഇതോടെ പദ്ധതി ഏറെക്കുറെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Back to top button
error: