പത്തനംതിട്ട:കെഎസ്‌യു പ്രതിഷേധ മാര്‍ച്ചിൽ വീണ്ടും സംഘർഷം.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പോലീസ് ലാത്തി ചാർജിനെതിരെ പ്രതിഷേധിച്ച് അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിലാണ് വീണ്ടും സംഘർഷമുണ്ടായത്.
ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നടന്ന ഉന്തും തള്ളും ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ കെഎസ്‌യു സംസ്ഥാന നേതാവ് ഫെന്നി നയ്നാൻ, ബിനില്‍ ബിനു ദാനിയേല്‍, വൈഷ്ണവ് രാജീവ് ലിനറ്റ് മെറിൻ എബ്രഹാം എന്നിവര്‍ക്ക് പരിക്കേറ്റു.
അതേസമയം ലാത്തിച്ചാര്‍ജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ സിപിഎം പോലീസ് സ്റ്റേഷൻ എന്ന പോസ്റ്ററും പതിച്ചു. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ ആന്‍റോ ആന്‍ണി എംപി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍ തോപ്പില്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.