ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഐ സഖ്യധാരണയിലെത്തി. എന്നാല്‍, ഒറ്റയ്ക്കു മത്സരിക്കുമെന്നാണു സിപിഎം പ്രഖ്യാപനം. കോണ്‍ഗ്രസ് സഖ്യത്തില്‍ കൊത്തഗുഡ സീറ്റില്‍ സിപിഐ മത്സരിക്കും.
തിരഞ്ഞെടുപ്പിനു ശേഷം 2 എംഎല്‍സി സീറ്റ് കൂടി സിപിഐക്കു നല്‍കാമെന്നാണു ധാരണയെന്ന് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. മുനുഗോഡ മണ്ഡലം കൂടി വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുമായി ചര്‍ച്ച നടത്തിയാണു തീരുമാനമായത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, വിഷ്ണുനാഥ് എന്നിവര്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി സിപിഐ നേതാക്കള്‍ക്കൊപ്പം തീരുമാനം പ്രഖ്യാപിച്ചു. 2018 ലും സിപിഐ കോണ്‍ഗ്രസിനൊപ്പമായിരുന്നു; സിപിഎം വേറെ മത്സരിക്കുകയും ചെയ്തു.