CrimeNEWS

ബസ് യാത്രയ്ക്കിടെ ആണ്‍കുട്ടിയോട് മോശമായി പെരുമാറി; സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പോക്‌സോ കേസ്

മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയ സിപിഎം ജില്ലാ നേതാവിനെതിരെ പോക്സോ കേസെടുത്തു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

Signature-ad

കേസ് ഉടന്‍ നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്. ഇയാള്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, സംഭവം ഇതുവരെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയത്.

Back to top button
error: