IndiaNEWS

തെലങ്കാനയില്‍ ‘കൈപിടിച്ച്’ സിപിഐ; ഒറ്റയ്ക്കു മത്സരിക്കാന്‍ സിപിഎം

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഐ സഖ്യധാരണയിലെത്തി. എന്നാല്‍, ഒറ്റയ്ക്കു മത്സരിക്കുമെന്നാണു സിപിഎം പ്രഖ്യാപനം. കോണ്‍ഗ്രസ് സഖ്യത്തില്‍ കൊത്തഗുഡ സീറ്റില്‍ സിപിഐ മത്സരിക്കും.

തിരഞ്ഞെടുപ്പിനു ശേഷം 2 എംഎല്‍സി സീറ്റ് കൂടി സിപിഐക്കു നല്‍കാമെന്നാണു ധാരണയെന്ന് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. മുനുഗോഡ മണ്ഡലം കൂടി വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.

Signature-ad

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുമായി ചര്‍ച്ച നടത്തിയാണു തീരുമാനമായത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, വിഷ്ണുനാഥ് എന്നിവര്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി സിപിഐ നേതാക്കള്‍ക്കൊപ്പം തീരുമാനം പ്രഖ്യാപിച്ചു. 2018 ലും സിപിഐ കോണ്‍ഗ്രസിനൊപ്പമായിരുന്നു; സിപിഎം വേറെ മത്സരിക്കുകയും ചെയ്തു.

Back to top button
error: