തിരുവനന്തപുരം : കേരളത്തിന്റെ പെരുമ വിളിച്ചോതി ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന് തിരുവനന്തപുരത്ത് ഇന്ന് സമാപനം.സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ടുനിന്നതായിരുന്നു ആഘോഷം.
സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശങ്കര്‍മഹാദേവനും, കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.
പ്രധാനവേദിയായ കനകക്കുന്നില്‍ ഞായറാഴ്ച ഒരു ലക്ഷം പേര്‍ എത്തിയെന്നാണ് വിലയിരുത്തല്‍.അടുത്ത കൊല്ലവും കേരളീയ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാൽ പണമില്ലാതെ ജനം വലയുമ്ബോള്‍ ലക്ഷങ്ങള്‍ പൊടിച്ചാണോ കേരള ബ്രാൻഡ് പ്രചരിപ്പിക്കേണ്ടതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.