ഗാസ : യുദ്ധം ആരംഭിച്ച് ഒരു മാസം തികയുന്ന വേളയിൽ, ഗാസ നഗരത്തെ കീഴടക്കി ഇസ്രയേൽ സൈന്യം.ഇതോടെ ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലായി.
ഇത് മൂന്നാം തവണയാണ് ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും ഇസ്രയേൽ തകർക്കുന്നത്.അതേസമയം ഗാസയിൽ നാലാഴ്‌ചയിലേറെ നീണ്ട യുദ്ധത്തിൽ 9770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് കടന്നുകയറി 1,400ലധികം ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചത്.
ഗാസ സിറ്റിയെ വളഞ്ഞതായി ഇസ്രായേൽ സേന പ്രഖ്യാപിച്ച സാഹചര്യത്തിൽ വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അതേസമയം ഇസ്രയേൽ വീണ്ടും നിരസിച്ചു. ബങ്കറുകൾ പൂർണമായും തകർക്കുമെന്നും അവസാന ഹമാസ് തീവ്രവാദിയേയും വധിച്ചതിനു ശേഷമാകാം ചർച്ചയെന്നും റിയർ അഡ്‌മിൻ ഡാനിയൽ ഹഗാരി പറഞ്ഞു.