കൊച്ചി: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ചനിലയില്‍. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വിഡിയോ രാഹുല്‍ ചെയ്തിരുന്നു.
2015 ലാണ് കമ്മ്യൂണിറ്റി തുടങ്ങിയത്. ഫെയ്സ്ബുക്ക് ഫണ്ട് നല്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളറാണ് ഫെയ്സ്ബുക്ക് അനുവദിച്ചത്. നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.