NEWSWorld

അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാര്‍ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ്

വാഷിങ്ടൺ:അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാര്‍ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ (യുസിബിപി) അറിയിച്ചു.2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനും ഇടയിലാണിത്.

2019-20ല്‍ 19883 പേരാണ് പിടിയിലായത്. 2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനുമിടയില്‍ കാനഡ അതിര്‍ത്തിയില്‍ 30,010 പേരും മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ 41,770 ഇന്ത്യക്കാരും പിടിയിലായി.

മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ‌യുഎസിലേക്ക് അഭയം തേടിയെത്തുന്നവരില്‍ കൂടുതല്‍. എന്നാല്‍, ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത് അമേരിക്കയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Signature-ad

 നിയമവിരുദ്ധമായി യുഎസില്‍ കടക്കുന്നതിനിടെ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഏറെയും അവിവാഹിതരാണ്. 84,000 അവിവാഹിതരായ ഇന്ത്യക്കാരെയാണ് യുഎസ് അതിര്‍ത്തിയില്‍ പിടികൂടിയത്. കൂടാതെ 730 കുട്ടികളെയും കസ്റ്റഡിയിലെടുത്തു.

യുഎസില്‍ കടന്ന് അഭയം തേടിയ ശേഷം ഇന്ത്യൻ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും അതിര്‍ത്തി പട്രോളിംഗ് ആയി മാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ രീതിയില്‍ യുഎസില്‍ കടന്ന ഇന്ത്യക്കാരുടെ ചുവടുപിടിച്ചാണ് പലരും എത്തുന്നത്. ഈ കാലയളവില്‍ ലോകമെമ്ബാടുമുള്ള 20 ലക്ഷം ആളുകള്‍ അനധികൃതമായി അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ പ്രശ്‌നങ്ങള്‍ മൂലമാകാം യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Back to top button
error: