IndiaNEWS

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധൂവരന്മാര്‍ വെട്ടേറ്റ് മരിച്ചു, കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കൾ

    വിവാഹം കഴിഞ്ഞ് മൂന്നാം ദിനത്തില്‍ വധൂവരന്മാരെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മാരിസെല്‍വം (23), ഭാര്യ കാര്‍ത്തിക എന്നിവരാണ് മരിച്ചത്. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

  യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ  (വ്യാഴം) വൈകിട്ട് 7 മണിയോടെ ദമ്പതികള്‍ താമസിച്ച വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മാവനെ സംശയിക്കുന്നു.

Signature-ad

ഷിപ്പിംങ് കമ്പനിയിലാണ് മാരിസെല്‍വം ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 30നാണ് ഇയാള്‍ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍വച്ച് കാര്‍ത്തികയെ വിവാഹം ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Back to top button
error: