KeralaNEWS

കേരളീയം 2023:വൈവിധ്യമാർന്ന കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങൾ ലോകത്തിന് മുന്നിലേക്കെന്നു മുഖ്യമന്ത്രി

വൈവിധ്യമാർന്ന കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം 2023ന്റെ ഭാഗമായി അരങ്ങേറുന്ന ഭക്ഷ്യമേള. ‘കേരള മെനു : അൺലിമിറ്റഡ്’ എന്ന ബാനറിൽ കേരളത്തിന്റെ പത്ത് പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡായി അവതരിപ്പിക്കുകയാണ് മേളയിലൂടെ. രാമശ്ശേരി ഇഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കിടക കഞ്ഞി എന്നീ വിഭവങ്ങളാണ് ഇത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നത്.

മലയാളത്തിന്റെ രുചിഭേദങ്ങൾ നമ്മുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനം കൂടിയണ്. അവയെ ലോകോത്തരമായി അവതരിപ്പിക്കുന്നതിലൂടെ നമ്മുടെ രുചിയും സമ്പുഷ്ടമായ സാംസ്‌കാരിക സമ്പത്തും ആഗോള വിനോദ സഞ്ചാര മേഖലയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഏവരെയും കേരളീയം ഭക്ഷ്യമേളയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: