HealthLIFE

”ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല”

തിരുവനന്തപുരം: മാനസികാരോഗ്യത്തെക്കുറിച്ച് നടി ലെന പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ്. ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും ലെനയുടേതായി വന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും അസോസിയേഷന്റെ കേരള ചാപ്റ്റര്‍ വ്യക്തമാക്കി. ലെന സമൂഹമാധ്യമത്തില്‍ പറഞ്ഞ മെഡിക്കല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് അസോസിയേഷന്‍ വിശദീകരണവുമായി രംഗത്തുവന്നത്.

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഓട്ടിസം സ്‌പെക്ട്രം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സിനിമാ കരിയര്‍ അവസാനിപ്പിക്കുയാണെന്നു പറഞ്ഞുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെയായിരുന്നു ലെന അഭിപ്രായങ്ങളുമായി രംഗത്തുവന്നത്. ഇത്തരം അവസ്ഥയില്‍ ഉപയോഗിക്കേണ്ട മരുന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നടി പങ്കുവച്ചിരുന്നു. ഇതു പിന്നീട് വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തു.

Signature-ad

ലെന ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്നും അസോസിയേഷന്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ ലെനയ്ക്ക് ഔദ്യോഗിക അംഗീകാരമില്ല. അതിനാല്‍ ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍നിന്ന് അവര്‍ മാറിനില്‍ക്കണമെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: