NEWSReligion

എന്താണ് കര്‍വാചൗത് ?

ത്തരേന്ത്യക്കാരുടെ ഒരു പ്രധാന ആഘോഷമാണ് കര്‍വാചൗത്.എന്താണ് കര്‍വാചൗത് ? ഭര്‍ത്താവിന്റെ ദീര്‍ഘായുസിനും ക്ഷേമത്തിനുമായി സ്ത്രീകള്‍ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതമനുഷ്ഠിക്കുന്ന ആചാരണമാണിത്.

സ്ത്രീകള്‍ മൈലാഞ്ചി അണിയുകയും പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ചന്ദ്രോദയത്തിന് ശേഷം ചന്ദ്രനെ നോക്കിയ ഭാര്യ അരിപ്പയിലൂടെ ഭര്‍ത്താവിന്റെ മുഖവും ദര്‍ശിക്കുന്നു. അതിനുശേഷം ഭര്‍ത്താവ് നല്‍കുന്ന ഭക്ഷണം കഴിച്ച്‌ വ്രതം അവസാനിപ്പിക്കുന്നതോടെ കര്‍വാചൗത് പൂര്‍ണമാകുന്നു.

ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾക്കിടയിലെ ഒരു പ്രധാന ആഘോഷമാണ് കർവാചൗത്ത്. കർവ എന്നാൽ “പാത്രം” എന്നും ചൗത്ത് എന്നാൽ “നാലാമത്” എന്നും പേരുണ്ട്. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ “നാലാം” ദിവസത്തിൽ വരുന്ന ശുഭകരമായ ഉത്സവമായതിനാലാണത്രെ ഈ പേര് ലഭിച്ചത്.

Signature-ad

 

ഈ‌ വർഷം നിരവധി പേരാണ് കര്‍വാചൗത് ആഘോഷിച്ചത്. ബോളിവുഡ് താരങ്ങള്‍ ഈ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ബോളിവുഡ് താരം പരിണീതി ചോപ്രയ്ക്കും കിയാര അദ്വാനിക്കും വിവാഹശേഷമുള്ള ആദ്യത്തെ കര്‍വാചൗതായിരുന്നു ഇത്. ഇരുവരും ആഘോഷം മനോഹരമാക്കുകയും ചെയ്തു.

 

Back to top button
error: