KeralaNEWS

ബി അശോകിനെ മാറ്റി; ബിജു പ്രഭാകര്‍ കെടിഡിഎഫ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനം കെഎസ്ആര്‍ടിസി സി.എംഡി ബിജു പ്രഭാകറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ബി.അശോക് ഐ.എ.എസിന് പകരമായാണ് ബിജു പ്രഭാകറിന്റെ നിയമനം. വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി – കെഎസ്ആര്‍ടിസി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചുമതല മാറ്റം.

കെ.ടി.ഡി.എഫ്.സി നഷ്ടത്തില്‍ ആകാനുള്ള കാരണം കെ.എസ്.ആര്‍.ടി.സി ആണെന്ന തരത്തില്‍ ബി.അശോക് ഐ.എ.എസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ കെ.ടി.ഡി.എഫ്.സി വാദത്തെ തള്ളി അന്നത്തെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നു.

Signature-ad

2015 ല്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നും കെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു. ഈ തുക അടക്കാത്തപക്ഷം കെ.എസ്.ആര്‍.ടി.സിക്ക് ജപ്തി നോട്ടീസ് അടക്കം അയച്ചിരുന്നു.

 

Back to top button
error: