CrimeNEWS

പട്ടാമ്പിയില്‍ കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പട്ടാമ്പിയില്‍ കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവ് വച്ചാണ് ആക്രമണം. പട്ടാമ്പി കൊണ്ടൂര്‍ക്കര സ്വദേശി പറമ്പില്‍ അന്‍സാറാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിലാണ് സംഭവം. കഴുത്തില്‍ വെട്ടേറ്റ നിലയില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തൃത്താല പോലീസെത്തി നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തി. തൃത്താല കരിമ്പനക്കടവില്‍ സര്‍ക്കാര്‍ വിദേശമദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച നിലയില്‍ ഒരു കാറും കണ്ടെത്തി. കാറില്‍ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി സൂചനയുണ്ട്. അതേസമയം, വാഹനത്തില്‍ എത്തിയ ചിലര്‍ ചേര്‍ന്ന് തന്നെ വെട്ടിയതായി മരിക്കുന്നതിനുമുന്‍പ് ഇയാള്‍ മൊഴി നല്‍കിയതായി അറിയുന്നു.

Signature-ad

സംഭവം അറിഞ്ഞതോടെ സ്വകാര്യ ആശുപത്രി വളപ്പിലേക്ക് വന്‍ ജനക്കൂട്ടം എത്തി. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. സ്‌ക്രാപ് കച്ചവടം ചെയ്യുന്നയാളാണ് അന്‍സാര്‍. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. പറമ്പില്‍ കമ്മുവാണ് മരിച്ച അന്‍സാറിന്റെ പിതാവ്. മാതാവ്: സഫിയ. സഹോദരങ്ങള്‍: താഹിര്‍, ഷെമീറ, ഹൈറുന്നീസ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: