ഏതെങ്കിലും ഉത്തരേന്ത്യൻ ഗ്രാമത്തിൽ അരങ്ങേറിയ ക്രൂരതയാണോ എന്നു സംശയിക്കണ്ട. സാംസ്ക്കാരിക കേരളത്തിൽ തന്നെയാണ് ഈ ഹീന കൃത്യവും നടന്നത്. മെട്രോപൊളിറ്റൻ നഗരമായ എറണാകുളത്തെ ആലങ്ങാടാണ് ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ സ്വന്തം പിതാവ് ശ്രമിച്ചത്. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം അടിച്ച് പരിക്കേല്‍പ്പിക്കുകയും കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിച്ചു കൊടുക്കുകയും ചെയ്തു.. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്കൂളിലെ സഹപാഠികളാണ്. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതു പിടിച്ചുവാങ്ങി വച്ചു. പക്ഷേ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നിരുന്നു എന്ന് പൊലീസ് പറയുന്നു. ഒടുവിൽ പെണ്‍കുട്ടി അനുസരിക്കാത്തതിന്റെ പകയിലാണത്രേ പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.